പ്രകൃതിദത്തമായ വേദനസംഹാരികൾ

15 July 2025

Abdul Basith

Pic Credit: Unsplash

വേദനകളിൽ നിന്ന് രക്ഷനേടാൻ നമ്മൾ വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. ചില പ്രകൃതിദത്ത വേദനസംഹാരികളെ പരിശോധിക്കാം.

വേദനസംഹാരി

പൈനാപ്പിളിൽ ബ്രോമെലയ്ൻ എന്ന നാച്ചുറൽ കെമിക്കലുണ്ട്. ബ്ലോട്ടിങും ഗ്യാസും പല്ല് വേദന പോലും കുറയ്ക്കാൻ ഈ പദാർത്ഥത്തിന് കഴിയും.

പൈനാപ്പിൾ

ഫൈറ്റോന്യൂട്രിയൻ്റ്സ് കൊണ്ട് സമ്പന്നമാണ് ബ്ലൂബെറി. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും സ്ട്രെസ് മസിലുകളെ റിലാക്സ് ചെയ്യാനും സഹായിക്കും.

ബ്ലൂബെറി

ഇഞ്ചി മസിൽ റിലാക്സിന് സഹായിക്കും. ശക്തമായ പീരിയഡ് ക്രാമ്പുകൾ കാരണം ഉണ്ടാവുന്ന വേദനപോലും കുറയ്ക്കാൻ ഇഞ്ചിയ്ക്ക് കഴിയും.

ഇഞ്ചി

മഞ്ഞളിൽ കുർകുമിൻ എന്ന ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടിയുണ്ട്. ഇത് പെയിൻ സിഗ്നലുകളെ തടയാൻ സഹായിക്കുന്ന പദാർത്ഥമാണ്.

മഞ്ഞൾ

ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന യൂജനോൾ എന്ന പദാർത്ഥം ആൻ്റി ഇൻഫ്ലമേറ്ററി ഏജൻ്റാണ്. പല്ല് വേദന മാറ്റാനും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്.

ഗ്രാമ്പൂ

ചെറിപ്പഴത്തിലുള്ള അന്തോസയാനിൻസ് എന്ന പദാർത്ഥം അതിശക്തമായ തലവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും.

ചെറി

രക്തയോട്ടം വർധിപ്പിച്ച് ഇൻഫ്ലമേഷനെ തടയാൻ വെളുത്തുള്ളി സഹായിക്കും. സന്ധിവാതം ഉൾപ്പെടെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്ക് കഴിയും.

വെളുത്തുള്ളി