23  December 2025

Sarika KP

Image Courtesy:  Getty Images

മധുരക്കിഴങ്ങിന്റെ തൊലി  കളയാറുണ്ടോ?

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. പേര് പോലെ തന്നെ നല്ല മധുരമുള്ള ഇവയിൽ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ കലോറിയുടെ അളവ് കുറവായതു കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കും.

ശരീരഭാരം കുറയ്ക്കും

ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും  നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

ആന്‍റി ഓക്സിഡന്‍സ്

എന്നാൽ പലപ്പോഴും മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി നീക്കം ചെയ്യാറാണ് പതിവ്. എന്നാൽ ഇത് അറിയാതെ പോകരുത്.

തൊലി കളയാറുണ്ടോ?

 അവയുടെ തൊലിക്കും പോഷകമൂല്യമുള്ളതാണ്. അവ നീക്കം ചെയ്യുന്നത് 20 ശതമാനം വരെ പോഷകങ്ങളെ നഷ്ടപ്പെടാൻ കാരണമാകും.

പോഷകമൂല്യം

മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

ദഹനത്തെ മെച്ചപ്പെടുത്തും

തൊലി നീക്കം ചെയ്യുന്നത് മധുaരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ഗുണങ്ങൾ കുറയ്ക്കും. ഹൃദ്രോഗം, കാൻസർ തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കുന്നു.

ഹൃദ്രോഗം, കാൻസർ

 മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ എന്നിവയാൽ സമ്പന്നമാണ്.

ബീറ്റാ കരോട്ടിൻ