22 DEC 2025

TV9 MALAYALAM

കരിഞ്ഞു  പോയ ഭക്ഷണം കളയേണ്ട!  അരുചി മാറ്റാൻ വഴിയുണ്ട്

 Image Courtesy: Getty Images

പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഭക്ഷണം കരിഞ്ഞുപോകുന്നത്. കുറച്ചു നേരത്തെ അധ്വാനം വിഫലമായല്ലോ എന്ന നിരാശയിൽ കളയുകയും ചെയ്യാറുണ്ട്.

കരിയുക

ഇനി കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട. ആ അരുചിയും ഗന്ധവും ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. എന്താണെന്ന് നോക്കാം.

കളയേണ്ട

തോരൻ തയാറാക്കുമ്പോൾ അടിയിൽ പിടിച്ചിട്ടുണ്ടെങ്കിൽ, വളരെ പെട്ടെന്ന് തന്നെ അടിഭാഗത്ത് നിന്നുള്ളവ ഒഴിവാക്കി മുകൾ ഭാഗത്തുള്ളവ മാറ്റുക.

അടിയിൽപ്പിടിച്ചാൽ

ഒരു ബ്രെഡ് എടുത്ത് ഈ തോരൻ അതിന് മുകളിലായി വെയ്ക്കാം. പാത്രം അടച്ചു വെയ്ക്കരുത്. പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ ഇങ്ങനെ വക്കുക.

ബ്രെഡ്

ഇനി തോരന്റെ കരിഞ്ഞ ഗന്ധം പരിശോധിച്ച് നോക്കുക. ഇങ്ങനെ ചെയ്താൽ കരിഞ്ഞുപോയ തോരന് ഒട്ടും തന്നെ കരിഞ്ഞ മണം ഉണ്ടാവുകയില്ല.

കരിഞ്ഞ ഗന്ധം

ഒരു കാരണവശാലും അടിയിൽ പിടിച്ച ശേഷം അത് മുഴുവനായി ഇളക്കാൻ ശ്രമിക്കരുത്. കരിയാത്ത ഭക്ഷണം മാറ്റിയ ശേഷം മാത്രമെ അങ്ങനെ ചെയ്യാവു.

ഇളക്കരുത്

ഇനി അടിയിൽ പിടിച്ച പാത്രം ഭക്ഷണം മാറ്റിയ ശേഷം തണുത്ത വെള്ളം ഒഴിച്ച് കുറച്ചധികം സമയം വക്കുക. അതിന് ശേഷം നന്നായി ഒരച്ച് കഴുകുക.

പാത്രം