22 November 2026

Nithya V

ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ

Image Credit:: Getty Images

ചർമ്മകാന്തിക്ക് അനാവശ്യമായ ക്രീമുകളുപയോഗിക്കുന്നത് നിങ്ങൾക്ക് തന്നെ ദോഷകരമായി മാറിയേക്കാം.

ക്രീം

എന്നാൽ നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ കൊണ്ട് തന്നെ ചർമ്മസംരക്ഷണം സാധ്യമാണ്.

ചർമ്മസംരക്ഷണം

ഇവ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും കറുത്ത പാടുകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കും.

സഹായിക്കും

തേനും കാപ്പിപ്പൊടിയും ചേർന്ന മിശ്രിതം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കും. എങ്ങനെയെന്നല്ലേ,

തേൻ

ഒരു ടീസ്പൂൺ കാപ്പിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ തേൻ എന്നിവയാണ് ആവശ്യമുള്ളത്.

ആവശ്യമുള്ളത്

ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് സാവധാനം മസാജ് ചെയ്യാം.

മസാജ്

ഇത്തരത്തിൽ  മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.

15 മിനിറ്റിന് ശേഷം

ചർമ്മത്തിൽ പുതിയ ചേരുവകൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ ഒരു പാച്ച് ടെസ്റ്റ് നല്ലതാണ്.

പുഴുങ്ങിയ മുട്ട