21 NOV 2026

NEETHU VIJAYAN

സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?

Image Courtesy: Unsplash

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത സവാളയ്ക്ക് വില കുതിച്ചുയരുമ്പോൾ, വാങ്ങിവച്ച സവാള പെട്ടെന്ന് ചീഞ്ഞുപോകുന്നതും മുളയ്ക്കുന്നതും വലിയൊരു പ്രശ്നമാണ്.

സവാള

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ സവാള മാസങ്ങളോളം ഫ്രഷായി കേടുകൂടാതെ ഇരിക്കും. വിലക്കയറ്റത്തിൽ സവാള പാഴാകാതെ സംരക്ഷിക്കാനുള്ള എളുപ്പവഴികൾ.

കേടുകൂടാതെ

സവാള ഒരിക്കലും പ്ലാസ്റ്റിക് കവറുകളിലോ അടച്ചുറപ്പുള്ള പാത്രങ്ങളിലോ ഇട്ടുവയ്ക്കരുത്. വായുസഞ്ചാരം കുറയുമ്പോൾ ഈർപ്പം തങ്ങി സവാള വേഗത്തിൽ ചീഞ്ഞുപോകും.

വായുസഞ്ചാരമുള്ളിടം

മിക്ക വീടുകളിലും കാണുന്ന വലിയൊരു അബദ്ധമാണ് ഉരുളക്കിഴങ്ങും സവാളയും ഒരേ കുട്ടയിൽ ഇടുന്നത്. എന്നാൽ ഈ ശീലം എത്രയും വേ​ഗന്ന് തന്നെ മാറ്റേണ്ടതാണ്.

ഉരുളക്കിഴങ്ങിനൊപ്പം

ഉരുളക്കിഴങ്ങ് പുറത്തുവിടുന്ന ഈർപ്പവും വാതകങ്ങളും സവാള വേഗത്തിൽ ചീത്തയാക്കും. മുളയ്ക്കാനും ചീഞ്ഞുപോകാനും കാരണമാകും. ഇവ രണ്ടും എപ്പോഴും മാറ്റി സൂക്ഷിക്കുക.

വാതകം

തൊലി കളയാത്ത മുഴുവൻ സവാള ഫ്രിഡ്ജിൽ വയ്ക്കരുത്. ഫ്രിഡ്ജിലെ തണുപ്പും ഈർപ്പവും സവാളയിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും സവാള ചീഞ്ഞുപോകുകയും ചെയ്യും.

ഫ്രിഡ്ജിൽ

വലിയ അളവിൽ സവാള വാങ്ങുമ്പോൾ, ഒരു കാർഡ്ബോർഡ് പെട്ടിയിലോ കുട്ടയിലോ അടിയിൽ പത്രക്കടലാസ് വിരിച്ച ശേഷം അതിന് മുകളിൽ സവാള നിരത്തുക.  

പത്രക്കടലാസ്

പകുതി മുറിച്ച സവാള ബാക്കിയുണ്ടെങ്കിൽ, അത് വായു കടക്കാത്ത ഒരു ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ 3-4 ദിവസം വരെ ഫ്രഷായി ഇരിക്കും. 

മുറിച്ച സവാള