21 November 2026
Nithya V
Image Credit:: Getty Images
പുഴുങ്ങിയ മുട്ട ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ..
മുട്ട പുഴുങ്ങിക്കഴിഞ്ഞാൽ ഉടൻ തന്നെ തണുത്ത വെള്ളത്തിലോ ഐസ് വെള്ളത്തിലോ ഇടുക. ഇത് പാചക പ്രക്രിയ പെട്ടെന്ന് നിർത്തും.
മുട്ടകൾ പൂർണ്ണമായി തണുത്ത ശേഷം മാത്രമേ ഫ്രിഡ്ജിൽ വെക്കാൻ പാടുള്ളൂ. ചൂടോടെ ഫ്രിഡ്ജിൽ വെയ്ക്കരുത്.
അതുപോലെ, തോട് കളയാതെ മുട്ട സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഏകദേശം ഒരാഴ്ച കേടുകൂടാതെ ഇരിക്കും
കാരണം, തോട് മുട്ടയെ ബാക്ടീരിയകളിൽ നിന്നും ഈർപ്പം നഷ്ടപ്പെടുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
ഇനി നിങ്ങൾ തോട് കളഞ്ഞ മുട്ടയാണ് സൂക്ഷിക്കുന്നതെങ്കിൽ അവ വായു കടക്കാത്ത പാത്രത്തിൽ വെക്കണം.
അതുപോലെ, ഈർപ്പം നിലനിർത്താനായി പാത്രത്തിനടിയിൽ അല്പം നനഞ്ഞ പേപ്പർ ടവൽ വെക്കുന്നതും നല്ലതാണ്.
ഫ്രിഡ്ജിന്റെ വാതിലിന്റെ ഭാഗത്ത് വെക്കുന്നതിന് പകരം, താപനില സ്ഥിരമായി നിൽക്കുന്ന ഉൾഭാഗത്തെ ഷെൽഫിൽ വെക്കാം.