നല്ല ചർമ്മത്തിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുക

15 June 2025

Abdul Basith

Pic Credit: Unsplash

ചർമ്മസംരക്ഷണത്തിനായി നമ്മൾ പലതും പരീക്ഷിക്കാറുണ്ട്. നല്ല ചർമ്മം ലഭിക്കാൻ ഒഴിവാക്കേണ്ട ചിലതുണ്ട്. അവ നമുക്ക് പരിശോധിക്കാം.

ചർമ്മസംരക്ഷണം

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. പഞ്ചസാര കൂടുതൽ കഴിച്ചാൽ ഇൻസുലിൻ സ്പൈക്കുണ്ടാവും. ഇത് ചർമ്മാരോഗ്യത്തെ ബാധിക്കും.

പഞ്ചസാര

പാലുത്പന്നങ്ങൾ ചിലർക്ക് മുഖക്കുരു ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാലും പാലുത്പന്നങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

പാലുത്പന്നങ്ങൾ

ഫ്രൈഡ് ഭക്ഷണങ്ങൾ മുഖത്തെ കുരുക്കളിൽ ഇൻഫ്ലമേഷനുണ്ടാക്കും. അതുകൊണ്ട് ഫ്രൈഡ് ചിക്കനും ഫ്രഞ്ച് ഫ്രൈസും അടക്കമുള്ളവ ഒഴിവാക്കണം.

ഫ്രൈഡ് ഫുഡ്

വൈറ്റ് ബ്രഡ് ഒഴിവാക്കി ഹോൾ ഗ്രെയിൻസ് ബ്രെഡ് കഴിക്കണം. വൈറ്റ് ബ്രെഡിലെ റിഫൈൻഡ് കാർബിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്.

വൈറ്റ് ബ്രഡ്

ഉപ്പ് അധികമാവാതെ സൂക്ഷിക്കണം. ഉപ്പിൻ്റെ അളവ് കൂടുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിച്ച് പഫിനസ് വർധിപ്പിക്കാൻ ഇടയാക്കും.

ഉപ്പ്

ബേക്കൺ, സോസേജ് തുടങ്ങിയ പ്രോസസ്ഡ് മീറ്റിൽ നിറ്റ്‌റേറ്റ് അടങ്ങിയിരിക്കുന്നു. ഇത് ചർമ്മാരോഗ്യം നശിപ്പിച്ച് വേഗത്തിൽ വയസരാക്കും.

പ്രൊസസ്ഡ് മീറ്റ്

മദ്യം കുടിയ്ക്കുമ്പോഴുണ്ടാവുന്ന ഡീഹൈഡ്രേഷൻ ചർമ്മാരോഗ്യം മോശമാക്കും. മിതമായി മാത്രം മദ്യം കഴിക്കാൻ ശ്രദ്ധിക്കണം.

മദ്യം