16 June 2025

Nithya V

മക്കളിൽ ഈ ഗുണങ്ങളുണ്ടോ? അവർ കുടുംബത്തിന് അഭിമാനമായി മാറും 

Image Courtesy: Freepik

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അ​ദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അവ ഇന്നും ഏറെ ഉപകാരപ്രദമാണ്.

ചാണക്യനീതി

ചില ​ഗുണങ്ങളുള്ള കുട്ടികൾ കുടുംബത്തിൽ അഭിമാനമായി മാറുമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

​ഗുണങ്ങൾ

അനുസരണയുള്ളവരും സംസ്‌കാരമുള്ളവരുമായ കുട്ടികള്‍ കുടുംബത്തിന്റെ ഭാ​ഗ്യമാണെന്നും അഭിമാനമാണെന്നും ചാണക്യന്‍ പറയുന്നു.

അനുസരണ

അധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കുന്ന കുട്ടികൾ ഉയരങ്ങള്‍ കീഴടക്കുകയും സമൂഹത്തില്‍ വലിയ ബഹുമാനം നേടുകയും ചെയ്യും.

ബഹുമാനം

പഠനത്തിൽ മിടുക്ക് കാണിക്കുന്ന കുട്ടികള്‍ കുടുംബത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു.

പഠനം

നീതിയുടെയും നന്മയുടെയും പാതയില്‍ നടക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിക്കണം. അവർ ജീവിതത്തിൽ ഉന്നതിയിലെത്തും.

നന്മ

അലസത ഒഴിവാക്കി കഠിനധ്വാനം ചെയ്യുന്ന കുട്ടികൾ ഉന്നതിയിലെത്തും. അവർ കുടുംബത്തിന് അഭിമാനമാകുമെന്നും ചാണക്യൻ പറയുന്നു.

കഠിനാധ്വാനം