16 June 2025

TV9 MALAYALAM

മഴക്കാലത്ത് ഈച്ചകളെ പറപറത്താം! ഇവിടെയുണ്ട് പൊടിക്കൈകൾ.

Image Courtesy: GettyImages

മഴക്കാലമായാൽ വീടിനകത്തും പുറത്തുമെല്ലാം ഈച്ചകളെകൊണ്ട് പൊറുതിമുട്ടും. വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളിൽ ഒന്നാണ് ഈ ഈച്ചകൾ.

ഈച്ചകൾ

കഴിക്കാനെടുക്കുന്ന ഭക്ഷണത്തിന് പിറകെപോലും ഓടികൂടുന്ന ഈച്ചകൾ നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. മാരകമായ പല അസുഖങ്ങൾക്കും ഇവ കാരണമാകും.

ശല്യം

കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകളാണ് പ്രധാന കാരണം.

രോഗങ്ങൾ

വീടിനുള്ളിൽ കർപ്പൂരം കത്തിക്കുന്നത് ഈച്ചയെ നാടുകടത്താൻ നല്ലൊരു മാർ​ഗമാണ്. ഇതിന്റെ പുകയടിച്ചാൽ ഉറപ്പായും ഈച്ച പമ്പകടക്കും.

കർപ്പൂരം

ഓറഞ്ചിൻ്റെ തൊലി ഈച്ചയെ ഓടിക്കാൻ നല്ലതാണ്. ഇതിന് ഓറഞ്ച് തൊലിയ്ക്ക് മുകളിൽ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയിൽ പല സ്ഥലത്തായി വച്ചാൽ മതി.

ഓറഞ്ച് തൊലി

തുളസിയുടെ ഇല നല്ലപോലെ ഞെരുടി ഈച്ച ശല്ല്യമുള്ള ഭാ​ഗങ്ങളിൽ വയ്ക്കുന്നതും അവയെ തുരത്താൻ ഏറ്റവും ഉചിതമായ മാർ​ഗമാണ്.

തുളസി

ഏതെങ്കിലുമൊരു എണ്ണയിൽ ഗ്രാമ്പൂ ഇട്ട് പല ഭാ​ഗങ്ങളിലായി വയ്ക്കുക. ഇതിൽ നിന്ന് പുറത്തുവരുന്ന ഗന്ധം ഈച്ചയെ വീടിനുള്ളിൽ നിന്ന് ഒഴിവാക്കും.

ഗ്രാമ്പൂ

ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിച്ച് ഈച്ചകളെ വേഗത്തിൽ അകറ്റാനാവും. ഇവ ഈച്ചശല്യമുള്ള ഭാ​ഗങ്ങലിൽ തളിച്ചാൽ മതിയാകും.

വിനാ​ഗിരി