15 June 2025
Abdul Basith
Pic Credit: Unsplash
ആകാശയാത്രയ്ക്ക് ഏറ്റവും സുരക്ഷിതത്വം നൽകുന്ന വിമാനസർവീസുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അത്തരം വിമാനസർവീസുകൾ പരിശോധിക്കാം.
എയർലൈൻറേറ്റിങ്സ് ഡോട്ട് കോമിൻ്റെ റാങ്കിങ് പ്രകാരം ഈ വർഷവും ഏറ്റവും സുരക്ഷിത വിമാനസർവീസുകളിൽ ഒന്നാം സ്ഥാനത്ത് എയർ ന്യൂസീലൻഡാണ്.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാന സർവീസാണ് ക്വാൻ്റസ്. സുരക്ഷിത വിമാന സർവീസ് പട്ടികയിൽ ക്വാൻ്റസ് രണ്ടാം സ്ഥാനത്തെത്തി.
മൂന്നാം സ്ഥാനത്ത് മൂന്ന് പേരുണ്ട്. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്, കാത്തി പസഫിക് എന്നീ വിമാന സർവീസുകളാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.
ഓസ്ട്രേലിയയിലെ തന്നെ മറ്റൊരു വിമാന സർവീസാണ് വിർജിൻ എയർലൈൻസ്. ഇക്കൊല്ലത്തെ പട്ടികയിൽ വിർജിൻ എയർലൈൻസ് നാലാമതാണ്.
യുഎഇയുടെ ഔദ്യോഗിക വിമാന സർവീസായ എത്തിഹാദ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നിരവധി പ്രവാസികൾ സഞ്ചരിക്കുന്ന സർവീസാണിത്.
ജാപ്പനീസ് വിമാന സർവീസായ എഎൻഎ എയർലൈൻസാണ് ആറാമത്. ജപ്പാൻ തലസ്ഥാനമായ ടോക്യോയിലെ മിനാടോയിലാണ് എഎൻഎ ആസ്ഥാനം.
തായ്വാൻ വിമാന സർവീസാണ് ഇവിഎ എയർ. പ്രീമിയം എക്കോണമി ക്ലാസ് ആദ്യമായി അവതരിപ്പിച്ച ഇവിഎ എയർ പട്ടികയിൽ ഏഴാമതാണ്.