03 July 2025

NANDHA DAS

ആരോഗ്യമുള്ള ഹൃദയത്തിന് ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Image Courtesy: Freepik

ചില ഭക്ഷണ ശീലങ്ങൾ കാലക്രമേണ ഹൃദ്രോഗ സാധ്യത വർധിപ്പിച്ചേക്കും. അതിനാൽ, ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ഹൃദ്രോഗ സാധ്യത

ഇൻസ്റ്റന്റ് നൂഡിൽസ്, റെഡി-ടു-ഈറ്റ് മീൽസ് പോലുള്ള പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

പായ്ക്കറ്റ് ഭക്ഷണങ്ങൾ

അമിതമായ പഞ്ചസാരയുടെ ഉപഭോഗം ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പഞ്ചസാര

സോഡിയത്തിന്റെ അളവ് കൂടുതലായതിനാൽ അമിതമായ ഉപ്പിന്റെ ഉപഭോഗവും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തെയും തകരാറിലാക്കുകയും ചെയ്യുന്നു.

ഉപ്പ് 

പ്രാതൽ ഒഴിവാക്കുന്നത് മോശം മെറ്റബോളിസം, സ്‌ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.

പ്രാതൽ ഒഴിവാക്കുന്നത്

രാത്രി വൈകി അത്താഴം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

വൈകിയുള്ള അത്താഴം 

നാരുകൾ കുറവുള്ള ഭക്ഷണക്രമം ദഹനത്തെ ബാധിക്കുകയും കൊളസ്‌ട്രോൾ ഉയർത്തുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

നാരുകൾ 

ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ബർഗറുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അനാരോഗ്യകരമായ കൊഴുപ്പും കലോറിയും ഹൃദ്രോഗ സാധ്യത കൂട്ടുന്നു.

വറുത്തതും പൊരിച്ചതും