03 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
തലവേദന ഉണ്ടാകുമ്പോൾ വേദനസംഹാരികൾ കഴിക്കാറാണ് പതിവ്. എന്നാൽ ഇനി ആ ശീലം മാറ്റിവച്ചോളും. ഈ ഹെർബൽ ചായ കുടിച്ച് നോക്കൂ.
ഇഞ്ചി വീക്കം കുറയ്ക്കുകയും മൈഗ്രെയ്ൻ പോലുള്ള ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. അതിനാൽ ഇഞ്ചി ചായ കുടിച്ചോളൂ.
പെപ്പർമിന്റ് പേശികളുടെ വലിഞ്ഞ് മുറുക്കം കുറച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ടെൻഷൻ കാരണം ഉണ്ടാകുന്ന തലവേദനയ്ക്കും സൈനസ് പോലുള്ളത്തിനും വളരെ നല്ലതാണ് ഈ ചായ.
നിർജലീകരണം തലവേദനയ്ക്ക് കാരണമാണ്. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് തലവേദന ഒഴിവാക്കാൻ സഹായിക്കുന്ന സംയുക്തമാണ്.
നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന ഒഴിവാക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് ചമോമൈൽ ടീ.
വീക്കം തടയുന്ന മഞ്ഞൾ ചൂടുള്ള പാലുമായി യോജിപ്പിച്ച് കുടിക്കുന്നത് വിട്ടുമാറാത്ത വേദന കുറയ്ക്കാനും നല്ല വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ഗ്രാമ്പൂ ചായയുടെ ആന്റിനോസൈസെപ്റ്റീവ് ഗുണങ്ങൾ കാരണം വേദനയുടെ കാഠിന്യം കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
റോസ്മേരി ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്, ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കും, അതിനാൽ തലവേദനയ്ക്ക് ഗുണം ചെയ്യും.