03 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
വളരെയധികം ആരോഗ്യ ഗുണമുള്ള ഒന്നായാണ് ബദാമിനെ കണക്കാക്കുന്നത്. വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നവരാണ് അധികവും.
നല്ല കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയവ അടങ്ങിയ ബദാം തൊലി കളഞ്ഞ് കഴിക്കാൻ വരട്ടെ.
ബദാമിൻറെ തൊലിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഏറെ നല്ലതാണ്.
കൂടാതെ ഈ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് ശമിപ്പിച്ച് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ചർമ്മം സംരക്ഷിക്കാനും ആരോഗ്യത്തിനും കുതിർത്ത ബദാം നല്ലതാണ്. ചർമ്മത്തെ മൃദുവാക്കാനും ബദാം കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.
ബദാമിൻറെ തൊലിയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ഫൈബറും ആൻറി ഓക്സിഡൻറുകളും ശരീരത്തിന് കിട്ടണമെങ്കിൽ ബദാം തൊലിയോടെ കഴിക്കുന്നതാകും ഏറ്റവും ഉചിതമായ മാർഗം.
ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തിൻറെയും തലച്ചോറിൻറെയും ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.