02 JULY 2025
SHIJI MK
Image Courtesy: Getty Images
പ്രായമെത്രയായാലും എപ്പോഴും സുന്ദരികളായിരിക്കണമെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ചര്‍മം അയഞ്ഞുപോകും.
ചര്‍മം അയഞ്ഞ് പോകുന്നതിന് പ്രധാന കാരണം ശരീരത്തിലെ അവശ്യ പ്രോട്ടീനായ കൊളാജന്‍ കുറയുന്നതാണ്. ഇത് ചര്‍മം മോശമാക്കുന്നു.
അതിനാല്‍ തന്നെ 30 വയസിന് ശേഷം ശരീരത്തില്‍ കൊളാജന്‍ നിലനിര്‍ത്താനും ചെറുപ്പമായിരിക്കാനും ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.
30 വയസിന് ശേഷം നിങ്ങളുടെ ഡയറ്റില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്തുക. കൂടാതെ ചിക്കന്‍, ബീഫ് തുടങ്ങിയ മാംസ വിഭവങ്ങളും പതിവായി കഴിക്കണം.
ഇവ നിങ്ങളുടെ ശരീരത്തിന് വൈറ്റമിന്‍ സി നല്‍കുകയും അത് കൊളാജന്‍ ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ചുളിവുകള്‍ മാറാനും പോഷകങ്ങള്‍ സഹായിക്കും.
ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കണം. ഇവയില്‍ വൈറ്റമിന്‍ സിയുണ്ട്.
വെളുത്തുള്ളിയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ ഇത് കൊളാജന്‍ സമന്വയിപ്പിക്കാന്‍ സഹായിക്കുകയും കൊളാജന്‍ തകരാര്‍ തടയുകയും ചെയ്യുന്നു.
നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ ബീന്‍സ്, മുട്ട, പാല്‍, ചീസ് തുടങ്ങിയ പാലുത്പന്നങ്ങള്‍ ചര്‍മത്തെ സംരക്ഷിക്കുന്നതിനായി കഴിക്കാവുന്നതാണ്.