1 March 2026
Jayadevan A M
Image Courtesy: PTI
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി ഇസ്രായേലും, യുഎസും നടത്തിയ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്
ഖമേനിയെക്കുറിച്ചാണ് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ആസ്തിയും ചര്‍ച്ചയാകുന്നു. അത് എത്രയാണെന്ന് പരിശോധിക്കാം
ഖമേനിയുടെ നിയന്ത്രണത്തിലുള്ള 'സെറ്റാഡ്' എന്ന സംഘടനയ്ക്ക് മാത്രം ഏകദേശം 95 ബില്യൺ ഡോളർ ആസ്തിയുണ്ടെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
എണ്ണക്കമ്പനികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി ഇറാന്റെ സാമ്പത്തിക മേഖലയിലെ മിക്കയിടങ്ങളിലും ഈ സംഘടനയ്ക്ക് പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഖമേനിയുടെ വ്യക്തിഗത ആസ്തി എത്രയാണെന്ന് വ്യക്തമല്ല. പല സ്വത്തുക്കളും അദ്ദേഹം നയിക്കുന്ന ട്രസ്റ്റുകളുടെയും, സംഘടനകളുടെയും പേരിലാണ്
ഖമേനിയുടെ മകൻ മോജ്താബയ്ക്ക് വിവിധയിടങ്ങളില്‍ ശതകോടികളുടെ ബിസിനസ് നിക്ഷേപങ്ങളുണ്ടെന്ന് നേരത്തെ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഏകദേശം 200 ബില്യൺ ഡോളർ വരെ മൂല്യമുള്ള ഒരു സാമ്പത്തിക സാമ്രാജ്യത്തിന്റെ അധിപനാണ് ഖമേനിയെന്നാണ് വിലയിരുത്തല്‍
മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഖമേനിയുടെ ആസ്തി സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല