26 August 2026

AMAL KV

പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !  

Photo Credit: Bajaj Website

ബജാജ് ഓട്ടോ തങ്ങളുടെ  ലൈനപ്പിലേക്ക് വലിയ മാറ്റങ്ങളോടെ പുത്തൻ പൾസർ 125-നെ  അവതരിപ്പിച്ചു.

പൾസർ 125

പുതിയ ഡിസൈൻ, പുതിയ എൻജിൻ, നൂതന സാങ്കേതികവിദ്യ,  ആധുനിക ഫീച്ചറുകൾ എന്നിവ  പുതിയ വാഹനത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.

മാറ്റങ്ങൾ

പൾസർ 125-ൽ പുതിയ 125സിസി  എയർ-കൂൾഡ് സിംഗിൾ- സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

എൻജിൻ 

ഇത് 8,500 rpm-ൽ 12.1 PS കരുത്തും  6,500 rpm-ൽ 11.4 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. നിലവിലുള്ള മോഡലിനേക്കാൾ മികച്ച പെർഫോമൻസാണ് ഇത്. 

കരുത്ത്

ബേസ് മോഡലിന് 92,990 രൂപയാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് സിംഗിൾ സീറ്റിന് 99,291 രൂപയും.

വില

1,00,288 രൂപ വിലയുള്ള സ്റ്റാൻ‍ഡേർഡ് സ്പ്ലിറ്റ് സീറ്റ്, പുതുതായി അവതരിപ്പിച്ച 1,04,318 രൂപ വിലയുള്ള പ്രീമിയം സ്പ്ലിറ്റ് സീറ്റ് വകഭേദം എന്നിവ പുതിയ വേരിയന്റുകളാണ്.

വേരിയന്റുകൾ

കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിനായി എൻജിൻ കവറുകൾ ഗ്ലോസി ബ്ലാക്ക് ഫിനിഷോടെ ബജാജ് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.

പ്രീമിയം ലുക്ക് 

പരമ്പരാഗത ട്വിൻ-ഷോക്ക് സംവിധാനത്തിന് പകരം മോണോഷോക്ക് സസ്പെൻഷൻ കൊടുത്തിരിക്കുന്നു. പൾസർ 125 ൽ ഇതാദ്യമായിട്ടാണ് മോണോഷോക്ക് വരുന്നത്.

സസ്പെൻഷൻ