23 February 2026

Nithya V

വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം

Image Credit: Getty Images

ഹൽവ ഇഷ്ടമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. എന്നാൽ വാഴയില കൊണ്ട് ഹൽവയുണ്ടാക്കാമെന്ന് അറിയാമോ...

ഹൽവ

ഇളം വാഴയില ജ്യൂസ് - 1 കപ്പ് (ഒരു പകുതി വാഴയില നാര് കളഞ്ഞ് 1 കപ്പ് വെള്ളം ചേർത്ത് അരച്ച് അരിച്ചെടുത്തത്)

ചേരുവകൾ

നെയ്യ് - 6-7 ടേബിൾ സ്പൂൺ, കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ, പാൽ - 1.5 മുതൽ 2 കപ്പ് വരെ, ഉണക്കമുന്തിരി, കശുവണ്ടി - ആവശ്യത്തിന്

നെയ്യ്

ഏലയ്ക്കാപ്പൊടി - 2 ടീസ്പൂൺ, ചുക്ക് പൊടി - 1 ടീസ്പൂൺ എന്നിവയാണ് വാഴയില ഹൽവ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

വാഴയില ഹൽവ

പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഇതേ പാനിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന വാഴയില ജ്യൂസ് ഒഴിച്ച് രണ്ട് മിനിറ്റ് തിളപ്പിക്കുക.

വാഴയില ജ്യൂസ്

ശേഷം പാലും കോൺഫ്ലോറും ചേർത്ത മിശ്രിതം ചേർക്കുക. കൈവിടാതെ ഇളക്കുക. ഇടയ്ക്കിടെ ഓരോ സ്പൂൺ വീതം നെയ്യ് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക.

ഇളക്കുക

കൂടെ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർക്കാം. മിശ്രിതം നന്നായി കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക.

മിശ്രിതം

ഒരു പാത്രത്തിലേക്ക് പകർത്തി സെറ്റ് ആയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. രുചിയേറും വാഴയില ഹൽവ റെഡി.

റെഡി