23 February 2026

Aswathy Balachandran

ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ

Image Courtesy: Unsplash

സാധാരണയായി ചക്കച്ചുളയും ചക്കക്കുരുവും എടുത്ത ശേഷം ഉപേക്ഷിക്കുന്ന ചക്കപ്പൂഞ്ച് ഉപയോഗിച്ച് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാം.

പാഴാക്കിക്കളയല്ലേ 

ചക്കപ്പൂഞ്ചിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

നാരുകളുടെ കലവറ

ചക്കച്ചുളയെ അപേക്ഷിച്ച് മധുരം വളരെ കുറവായതിനാലും ഫൈബർ കൂടുതലുള്ളതിനാലും പ്രമേഹരോഗികൾക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്.

പ്രമേഹരോഗി

ചക്കപ്പൂഞ്ച് കൊത്തിയരിഞ്ഞ് ചക്കക്കുരുവിനൊപ്പം വേവിച്ച്, തേങ്ങയും കടുക് വറുത്ത കൂട്ടും ചേർത്ത് സ്വാദിഷ്ടമായ തോരൻ തയ്യാറാക്കാം.

തോരൻ

ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞ പൂഞ്ച് ആവിയിൽ വേവിച്ച ശേഷം അച്ചാറിട്ടാൽ ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാം.

നാടൻ അച്ചാർ

കുടംപുളിയും നാടൻ മസാലകളും ചേർത്ത് മീൻകറിയുടെ അതേ രുചിയിൽ ചക്കപ്പൂഞ്ച് കറി വെക്കാവുന്നതാണ്; ഇത് ചോറിനൊപ്പം കഴിക്കാൻ ഏറെ സ്വാദിഷ്ടമാണ്.

മീൻകറിക്ക് പകരം

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും മലബന്ധം തടയാനും ചക്കപ്പൂഞ്ചിലെ നാരുകൾ സഹായിക്കുന്നു.

ആരോഗ്യ ഗുണങ്ങൾ

കറികൾക്ക് പുറമെ വറുത്തോ അല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്തോ ഉപയോഗിച്ചാൽ ചക്കപ്പൂഞ്ചിന്റെ വ്യത്യസ്തമായ രുചി ആസ്വദിക്കാനാകും.

രുചി വൈവിധ്യം