23 February 2026
Jayadevan A M
Image Courtesy: Getty
അടുക്കളയിലെ 'പ്രധാന അംഗ'മാണ് പഞ്ചസാര. എന്നാല്‍ പഞ്ചസാരപ്പാത്രത്തില്‍ ഉറുമ്പ് കയറുന്നത് ഒരു പ്രശ്‌നമാണ്
പഞ്ചസാരപ്പാത്രത്തില്‍ ഉറുമ്പ് കയറാതിരിക്കാന്‍ അടുക്കളയില്‍ തന്നെ പരിഹാരമുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം
ഗ്രാമ്പൂ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം. പഞ്ചസാരപ്പാത്രത്തില്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കണം. ഗ്രാമ്പൂവിന്റെ മണം ഉറുമ്പുകളെ അകറ്റി നിര്‍ത്തും
കറുവപ്പട്ട ഉപയോഗിച്ചും ഉറുമ്പുകളെ അകറ്റി നിര്‍ത്താം. കറുവപ്പട്ടയുടെ ഒരു ചെറിയ കഷ്ണം പഞ്ചസാരപ്പാത്രത്തില്‍ ഇട്ടു വച്ചാല്‍ മതി
പഞ്ചസാര പാത്രത്തിൽ ഉണങ്ങിയ ഒരു കഷ്ണം നാരങ്ങത്തൊലി ഇട്ടുവയ്ക്കുന്നതാണ് മറ്റൊരു മാര്‍ഗം. ഈ മണവും ഉറുമ്പുകളെ അകറ്റാന്‍ സഹായിക്കും
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പഞ്ചസാര നിലത്തും മറ്റും വീഴാതെ സൂക്ഷിക്കുക. വീണാല്‍ ഉടന്‍ അത് മാറ്റി വൃത്തിയാക്കുക
പഞ്ചസാര എപ്പോഴും എയര്‍ ടൈറ്റ് ആയ പാത്രങ്ങളില്‍ സൂക്ഷിക്കണം. പാത്രത്തിന് പുറത്തോ അടപ്പിലോ പഞ്ചസാര പറ്റിപ്പിടിക്കരുത്
വലിയൊരു പാത്രത്തില്‍ വെള്ളമൊഴിച്ച് പഞ്ചസാരപ്പാത്രം ഇറക്കിവയ്ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പാത്രം തുറന്നുപോകാതെ സൂക്ഷിക്കണം