23  February 2026

ASHLI C

 ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം

PHOTO: SOCIAL MEDIA

 ചൂടുകാലം ആരംഭിക്കുകയാണ്. ഈ സമയത്ത് ശരീരം തണുപ്പിക്കാൻ നല്ലതാണ് ജ്യൂസുകൾ

ചൂടുകാലം

നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങൾ ഉപയോ​ഗിച്ച് രുചികരമായ ജ്യൂസുകൾ തയ്യാറാക്കാവുന്നതാണ്.

പഴങ്ങൾ

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ചാമ്പക്ക ജ്യൂസ്. ഇത് കുടിക്കുന്നത് വേനൽക്കാലത്ത് ഉന്മേഷം നൽകാൻ സഹായിക്കും.

 ചാമ്പക്കാ ജ്യൂസ്

ചാമ്പക്ക, പഞ്ചസാര, ഇഞ്ചി,നാരങ്ങ നീര്, പുതിനയില,  തണുത്ത വെള്ളം, ഐസ് ക്യൂബ്

ചേരുവകൾ

ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ ഞെട്ടും കുരുവും നീക്കം ചെയ്യുക

വൃത്തിയാക്കുക

ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ച് വെച്ച ചാമ്പയ്ക്ക ഇഞ്ചി പഞ്ചസാര പുതിനയില ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

അടിക്കുക

അടിച്ചെടുത്ത മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക ഇതിലേക്ക് വെള്ളവും നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കുക.

അരിക്കുക

 ഇത് ഗ്ലാസിലേക്ക് ജ്യൂസ് ഒഴിക്കുക. രുചികരമായ ചാമ്പക്ക ജ്യൂസ് തയ്യാർ.

തയ്യാർ