1 April 2026

Jenish Thomas

ബേസിൽ ഇനി മിനിക്കുട്ടിയെ ഓടിക്കും! താരത്തിൻ്റെ പുതിയ കാർ

Image Credit: Mini EVM Autocraft, Basil Joseph Facebook

ജനപ്രിയ താരം എന്ന പേരിലേക്ക് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന താരമാണ് ബേസിൽ ജോസഫ്. സംവിധായകനിൽ നിന്നാണ് ബേസിൽ ജോസഫ് മുൻനിര താരമായി ഉയർന്നിരിക്കുന്നത്.

ബേസിൽ ജോസഫ്

മലയാളത്തിന് പുറമെ തമിഴിലും ബേസിൽ ജോസഫ് എന്ന പേര് ഇപ്പോൾ ഒരു ബ്രാൻഡായി മാറിട്ടുണ്ട്. ഇപ്പോൾ തൻ്റെ ബ്രാൻഡ് വാല്യൂ ഒന്നും കൂടി ഉയർത്തിയിരിക്കുകയാണ താരം

ബ്രാൻഡായ ബേസിൽ ജോസഫ്

ബേസിൽ തൻ്റെ ഗറാഷിലേക്ക് പുതിയ ഒരു അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു മിനിക്കുട്ടിയെ!, അതേ മിനികൂപ്പർ കാർ

ഗറാഷിലേക്ക് മിനികൂപ്പർ

മിനികൂപ്പറിൻ്റെ മിനി കൺട്രിമാൻ  ഇ എന്ന കാറാണ് ബേസിൽ സ്വന്തമാക്കിയിരിക്കുന്നത്. അതും വൈൽ ബെറി നിറത്തിലുള്ള കാറാണ് ബേസിലും കുടുംബവും സ്വന്തമാക്കട്ടുള്ള

മിനി കൺട്രിമാൻ ഇ

മിനി കൂപ്പറിൻ്റെ ഇവി കാർ വേരിയൻ്റിൽ വരുന്നതാണ് കൺട്രിമാൻ  ഇ. ഫുൾ ചാർജിൽ കാർ ഏകദേശം 462 കിലോ മീറ്റർ വരെ സഞ്ചരിക്കും. 

ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ ഓടും

കാർ 8.6 സക്കൻഡിൽ സ്പീഡ് 100 കിലോമീറ്ററിലേക്കെത്തും. 64.6 kWh ബാറ്ററിയാണ് ബാക്കപ്പുള്ളത്. 130 കിലോവാട്ചാണ് ഡിസി ഫാസ്റ്റ് ചാർജിങ്. അരമണിക്കൂർ ചാർജ് 80% ആകും

8 സക്കൻഡ് കൊണ്ട് 100 കിലോമീറ്റർ സ്പീഡേ

54.90 ലക്ഷം രൂപയാണ് മിനി കൺട്രിമാൻ  ഇയുടെ എക്സ്-ഷോറൂം വില. റോഡ് ടാക്സ് എല്ലാം ചേർത്ത് കുറഞ്ഞത് 66.87 രൂപയാകും കാർ നിരത്തിൽ ഇറങ്ങാൻ

കാറിൻ്റെ വില

ഭാര്യക്കും മകൾക്ക് ഒപ്പമെത്തിയ ബേസിൽ തൻ്റെ പുതിയ കാർ സ്വന്തമാക്കിയത്. മിനി ഇവിഎം ഓട്ടോക്രാഫ്റ്റ് ഷോ റൂമിൽ നിന്നാണ് ബേസിൽ കാർ സ്വന്തമാക്കിയത്

ബേസിൽ കാർ വാങ്ങാൻ എത്തിയത്