23 March 2026
Jayadevan A M
Image Courtesy: Facebook
നടന്‍ രമേഷ് പിഷാരടിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. രമേഷ് പിഷാരടിയുടെ സ്വത്ത് വിവരങ്ങള്‍ നോക്കാം
നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരം പ്രകാരം രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും, അഞ്ച് പവന്‍ സ്വര്‍ണവുമുണ്ട്. 97 ലക്ഷം രൂപയുടെ പാര്‍പ്പിട ഭൂമിയുമുണ്ട്
രമേഷ് പിഷാരടിയുടെ ഭാര്യ സൗമ്യയ്ക്ക് 85.61 ലക്ഷം രൂപയുടെ സ്വത്തുണ്ട്. 50 പവന്‍ സ്വര്‍ണവും ഭാര്യയ്ക്കുണ്ട്
രമേഷ് പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭവന വായ്പ ഉള്‍പ്പെടെയുള്ള ബാധ്യതകളുടെ വിവരമാണിത്.
ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുണ്ട്. രമേഷിനെതിരെ പൊലീസ് കേസുകളില്ലെന്നും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് പിഷാരടി നടത്തുന്നത്
രമേഷ് പിഷാരടിയും, യുഡിഎഫും വിജയപ്രതീക്ഷയിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തിരിച്ചടിയാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ