10 JUNE 2025

TV9 MALAYALAM

ഈ  സംസ്ഥാങ്ങളിലെ സ്ത്രീകളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം  അറിയണ്ടേ!

Image Courtesy: FREEPIK

ജമ്മുവിലെ പെൺകുട്ടികൾ ആപ്പിൾ പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ അവർക്കും ഒരു സൗന്ദര്യം രഹസ്യമുണ്ട്. അറിയാം

സൗന്ദര്യം രഹസ്യം

ജമ്മു കശ്മീലെ സ്ത്രീകൾ പാലിൽ കുങ്കുമപ്പൂവ് കലർത്തി ചർമ്മത്തിൽ പുരട്ടാറുണ്ട്. ഇത് അവർക്ക് തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചർമ്മം നൽകുന്നു.

ജമ്മു കശ്മീർ

പാലിന്റെ അളവ് ചർമ്മത്തിലെ ലിപിഡുകളെ സംരക്ഷിക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു, അങ്ങനെ പുറംതൊലി വരണ്ടുപോകാതെ കാക്കും.

വരണ്ടുപോകാതെ

ഹിമാചൽ പ്രദേശിലെ ഉയർന്ന മേഖലകളിൽ താമസിക്കുന്ന ആളുകൾ വാൽനട്ട് ഓയിൽ ഉപയോഗിക്കുന്നു. ഇത് ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യും.

ഹിമാചൽ പ്രദേശ്

വാൽനട്ട് പൊടിച്ചതിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഈ ഓയിൽ. ഇവ ചർമ്മം വൃത്തിയാക്കാനും സ്‌ക്രബ് ചെയ്യാനും മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുന്നതിനും നല്ലതാണ്.

വാൽനട്ട് ഓയിൽ

ലഡാക്കിൽ താമസിക്കുന്ന സ്ത്രീകളുടെ സൗന്ദര്യ രഹസ്യ കൂട്ടാണ് ആപ്രിക്കോട്ട് കേർണൽ ഓയിൽ. ഇത് തണുപ്പ് കാലാവസ്ഥ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ അകറ്റും.

ലഡാക്ക്

രാജസ്ഥാനിലെ സ്ത്രീകൾ മുൾട്ടാനി മിട്ടി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തിന്റെ പാളി ശുദ്ധീകരിച്ച് എണ്ണമയം, പൊടി, അഴുക്ക്, മുഖക്കുരു എന്നിവ അകറ്റുകയും ചെയ്യും.

രാജസ്ഥാൻ

കേരളത്തിലെ സ്ത്രീകൾ പണ്ടുമുതലെ ചർമ്മത്തിൽ വെളിച്ചെണ്ണ ഉപയോ​ഗിച്ച് വരുന്നു. ഇത് നിർജ്ജലീകരണം, പ്രകോപനം, വീക്കം എന്നിവ ഇല്ലാതാക്കും. 

കേരളം