09 June 2025

TV9 MALAYALAM

അവക്കാഡോ എന്തിന് വേവിക്കാതെ കഴിക്കുന്നു? 

Image Courtesy: Freepik

പോഷക സമ്പുഷ്ടമായ അവക്കാഡോ ഡയറ്റിൽ എല്ലാവരും ഉൾപ്പെടുത്താറുണ്ട്. എന്നാൽ എന്തിനാണ് ഇത് വേവിക്കാതെ കഴിക്കുന്നത് എന്ന് അറിയാമോ?

അവക്കാഡോ

വിറ്റാമിൻ സി, ഇ, കെ, ബി ഗ്രൂപ്പ് വിറ്റാമിനുകൾ, ധാതുക്കൾ ഉയർന്ന ചൂടിൽ പാചകം ചെയ്യുമ്പോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

പോഷകങ്ങൾ

അവക്കാഡോ മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. പാചകം ചെയ്യുമ്പോൾ ഈ കൊഴുപ്പുകളുടെ ഘടനയിൽ മാറ്റം വരാം.

കൊഴുപ്പുകൾ

മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും.

ദഹനം

ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കണ്ണുകൾക്ക്

അവക്കാഡോയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പും നാരുകളും വയറു നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

ശരീരഭാരം 

വിറ്റാമിൻ കെ, സി, ഇ, ബി6, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്.

പോഷകം