09 JUNE 2025

SHIJI MK

Image Courtesy: Unsplash

കിവി കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

കിവി പഴത്തിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ പലരും അതിന്റെ ആരോഗ്യഗുണങ്ങള്‍ മനസിലാക്കുന്നില്ല.

കിവി

കിവിയില്‍ ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും അണുബാധകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി

കിവിയിലുള്ള വൈറ്റമിന്‍ സി വാര്‍ധക്യ ലക്ഷണങ്ങള്‍ തടയുന്നു. ചര്‍മത്തിലെ ചുളിവുകള്‍ തടയുന്ന ആന്റിഓക്‌സിഡന്റുകളും കിവിയിലുണ്ട്.

ചര്‍മം

എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താനും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും കിവി നിങ്ങളെ സഹായിക്കും.

കൊളസ്‌ട്രോള്‍

മാത്രമല്ല കിവിയിലുള്ള പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദം

മഗ്നീഷ്യം, വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവയെല്ലാം കിവിയിലുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

എല്ലുകള്‍

കിവിയിലുള്ള വൈറ്റമിന്‍ സി, ഇ എന്നിവ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അതിനാല്‍ പതിവായി കഴിക്കം.

മുടികൊഴിച്ചില്‍

കിവിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.

വിശപ്പ്