09 JUNE 2025

SHIJI MK

Image Courtesy: Unsplash

ശരീരം മെലിയാന്‍ ഓറഞ്ച് തൊലിയിട്ട ചായ മതി

ഓറഞ്ച് ഇഷ്ടമല്ലേ നിങ്ങള്‍ക്ക്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നുമുണ്ട്.

ഓറഞ്ച്

മാത്രമല്ല നമ്മുടെ ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയും ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ സി

ശരീരഭാരം കുറയ്ക്കുന്നതിനും ഓറഞ്ച് നിങ്ങളെ സഹായിക്കും. അതിന് ഓറഞ്ച് തൊലിയിട്ട ചായ കുടിച്ചാല്‍ മതിയാകും.

ശരീരഭാരം

ഓറഞ്ചിലുള്ള ഡിനെഫ്രിന്‍ എന്ന സംയുക്തം ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

മെറ്റബോളിസം

ഇവ ശരീരത്തിലെ കലോറി വളരെ വേഗത്തില്‍ കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും നിങ്ങളെ സഹായിക്കും.

കലോറി

ഓറഞ്ച് തൊലി ചായയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

വിഷാംശം

മാത്രമല്ല ഓറഞ്ചിന്റെ തൊലിയില്‍ നാരുകളുണ്ട്. ഇത് ചായയോടുള്ള താത്പര്യത്തെ നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കും.

നാരുകള്‍