13 April 2026

Nithya V

വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...

Image Credit: Getty Images, Social Media

വിഷുക്കാലമെത്തിയാൽ രുചിയേറും വിഷു സദ്യ തന്നെയാണ് മനസിൽ ഓടി എത്തുന്നത്. ഈ വിഷുവിന് അടിപൊളി ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ...

വിഷു സദ്യ

ചക്കച്ചുള, ചക്കക്കുരു, വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക് പൊടി, തേങ്ങ ചിരകിയത്, ജീരകം, വെളിച്ചെണ്ണ, കടുക്, ഉഴുന്നുപരിപ്പ്, മുളക്, കറിവേപ്പില                           

ചേരുവകൾ

ഇതിനായി ആദ്യം ചക്കച്ചുളയും കുരുവും ചെറുതായി മുറിച്ച് വയ്ക്കുക. തേങ്ങയും ജീരകവും അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.

അരച്ചെടുക്കുക

ചക്കച്ചുളയും കുരുവും ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും പാകത്തിന് മാത്രം വെള്ളവും ചേർത്തിളക്കി വേവിക്കുക.

വേവിക്കുക

നന്നായി വെന്ത് വരുമ്പോൾ സ്പൂൺ ഉപയോ​ഗിച്ച് ഉടച്ചെടുക്കാം. ശേഷം തേങ്ങ അരച്ചത് ചേർത്ത് ആറേഴ് മിനിറ്റ് പാകം ചെയ്യാം.

ഉടച്ചെടുക്കാം

വെള്ളം കുറവായത് കൊണ്ട് അടിയിൽ പിടിക്കാതെ നോക്കണം. നല്ല കുഴഞ്ഞ പരുവത്തിൽ ഇരിക്കണം ചക്ക എരിശ്ശേരി.

പരുവം

ശേഷം,  വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും ചേർത്ത് മൂപ്പിച്ച് തേങ്ങ ചിരകിയതും ചേർക്കണം.

കടുക് പൊട്ടിച്ചത്

ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ  കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നല്ല രുചിയേറും പാലക്കാടൻ ചക്ക എരിശ്ശേരി റെഡി.

സ്വർണം