13 April 2026
Jayadevan A M
Image Courtesy: Getty Images
വിഷുവെത്തി. വിഷുവാഘോഷത്തില്‍ പ്രധാനമാണ് സദ്യ. സദ്യയില്‍ പ്രധാനമാണ് പായസം. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം
പ്രമേഹരോഗികള്‍ക്ക് പായസം കഴിക്കാമോയെന്ന സംശയം ചിലര്‍ക്കെങ്കിലും കാണും. പ്രമേഹം കൂടുതലായുള്ളവര്‍ പായസം ഒഴിവാക്കുന്നതാണ് ഉചിതം.
പ്രമേഹം നിയന്ത്രിതമാണെങ്കില്‍, അത്തരം ആളുകള്‍ക്ക് പായസം മിതമായി കഴിക്കാം. പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല
പ്രമേഹരോഗികള്‍ പായസത്തില്‍ പഞ്ചസാരയുടെയോ, ശര്‍ക്കരയുടെയോ അളവ് കുറയ്ക്കണം. അരി, അട, സേമിയ എന്നിവയ്ക്ക് പകരം മറ്റ് ഓപ്ഷനുകളാണ് നല്ലത്
പകരം ചെറുപയര്‍ പായസം, ഓട്‌സ് പായസം, ഗോതമ്പ് നുറുക്ക് തുടങ്ങിയ ഓപ്ഷനുകളാണ് കൂടുതല്‍ നല്ലത്. തേങ്ങാപ്പാലിന്റെ അളവും കുറയ്ക്കണം
പ്രമേഹരോഗികള്‍ പായസം വലിയ അളവില്‍ കഴിക്കരുത്. പായസം കഴിക്കുമ്പോള്‍ ചോറ് ഉള്‍പ്പെടെയുള്ള മറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കണം
പകല്‍ സമയത്ത് പായസം കഴിക്കുന്നതാണ് ഉചിതം. രാത്രി വൈകി പായസം കുടിക്കുന്നത് ഒഴിവാക്കുക. ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.
പൊതുവിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് ഇത് പകരമല്ല