16 March 2026

Nithya V

സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം

Image Credit: Getty Images

വീടിനുള്ളിൽ വളർത്താൻ പറ്റിയ ഏറ്റവും മികച്ച ഇൻഡോർ പ്ലാന്റുകളിൽ ഒന്നാണ് സിസി പ്ലാന്റ്. പലരും ഈ ചെടിയെ ബെഡ്റൂമിൽ വയ്ക്കാറുണ്ട്.

സിസി പ്ലാന്റ്

വീട്ടിൽ സിസി പ്ലാന്റ് വള‍‍ർത്തുന്നത് ആരോഗ്യപരമായും മാനസികമായും നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

ഗുണങ്ങൾ

അമിതമായ വെള്ളമോ പ്രത്യേക വളമോ ആവശ്യമില്ലാത്തതിനാൽ ജോലിത്തിരക്കുള്ളവർക്കും ഈ ചെടി വീട്ടിൽ വളർത്താവുന്നതാണ്.

വളർത്താം

മിക്ക ചെടികളും പകൽ സമയത്ത് ഓക്സിജൻ പുറത്തുവിടുമ്പോൾ, സിസി പ്ലാന്റിന് രാത്രിയിലും ഓക്സിജൻ പുറത്തുവിടാൻ സാധിക്കും.

ഓക്സിജൻ

അന്തരീക്ഷത്തിലെ ബെൻസീൻ, ടൊളുവിൻ തുടങ്ങിയ വിഷാംശങ്ങളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ പ്രത്യേക കഴിവുണ്ട്.

ശുദ്ധീകരണം

മുറിക്കുള്ളിലെ വായു ശുദ്ധമാകുന്നതിലൂടെയും ശാന്തമായ അന്തരീക്ഷം ലഭിക്കുന്നതിലൂടെയും സുഖകരമായ ഉറക്കം ലഭിക്കാൻ സിസി പ്ലാന്റ് സഹായിക്കും.

ഉറക്കം

നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്. അതിനാൽ ജനലുകൾ കുറവായ ബെഡ്‌റൂമുകളിലും സിസി പ്ലാന്റ് നന്നായി വളരും.

സൂര്യപ്രകാശം

അതുപോലെ പൊടിപടലങ്ങളെ ആഗിരണം ചെയ്യാനും ചെറിയ കീടങ്ങളെ അകറ്റി നിർത്താനും സിസി പ്ലാന്റ് സഹായിക്കും.

കീടങ്ങളെ അകറ്റും