15 MAR 2026

NEETHU VIJAYAN

അടുക്കള ജനാലയിൽ പുതിനത്തോട്ടം; തഴച്ചു വളരാൻ ചെയ്യേണ്ടത്

 Image Courtesy: Getty Images

വേനലായാൽ പുതിനയ്ക്ക് നല്ല ചിലവാണ്. നാരങ്ങ വെള്ളത്തിലും ജ്യൂസിലും എല്ലാം ഇവ ചേർക്കാറുണ്ട്. എന്നാൽ ഫ്രാഷായിട്ട് അടുക്കളിയിൽ തന്നെ പുതിന വളർത്തിയാലോ.

പുതിന

കടയിൽ നിന്ന് വാങ്ങുന്ന പുതിനയുടെ ഇലകൾ എടുത്ത ശേഷം ബാക്കി വരുന്ന കരുത്തുള്ള തണ്ടുകൾ നോക്കി മാറ്റിവെക്കുക. ഇവ മതി പുതിനത്തോട്ടം ഉണ്ടാക്കാൻ.

പുതിനത്തോട്ടം

ഈ തണ്ടുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇറക്കിവെക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവയിൽ പുതിയ വേരുകൾ മുളച്ചു വരുന്നത് നമുക്ക് കാണാം.

വെള്ളത്തിൽ

അധികം ആഴമില്ലാത്ത, എന്നാൽ പരന്ന ചട്ടികളോ പഴയ പ്ലാസ്റ്റിക് പാത്രങ്ങളോ പുതിന നടാൻ തിരഞ്ഞെടുക്കാം. അടിയിൽ വെള്ളം വാർന്നുപോകാൻ സുഷിരങ്ങൾ ഉണ്ടാകണം.

വളർത്താം

ദിവസവും 4-5 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ജനാലയ്ക്കൽ ഈ ചട്ടിയോടെ പുതിന വെക്കുക. പുതിനയ്ക്ക് മിതമായ വെയിൽ അത്യാവശ്യമാണ്.

വെയിൽ

 മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. എന്നുകരുതി വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. വേനൽക്കാലത്ത് ദിവസവും നനയ്ക്കാൻ മറക്കരുത്.

നനയ്ക്കാൻ

പുതിന ചെടിയുടെ തലപ്പുകൾ നുള്ളിയെടുക്കുന്നത് കൂടുതൽ ശാഖകൾ വളരാൻ നല്ലതാണ്. ഇങ്ങനെ ചെയ്താൽ ആവിശ്യത്തിന് ഫ്രഷ് പുതിന ഇനി അടുക്കളയിൽ നിന്ന് തന്നെ എടുക്കാം. 

ഫ്രഷ് പുതിന