08 OCT 2026
NEETHU VIJAYAN
Image Courtesy: Getty Images
കാപ്പിപ്പൊടി വെറുമൊരു ഉന്മേഷദായകമായ പാനീയം മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും വളർച്ചയ്ക്കും ഉപയോഗിക്കാവുന്ന മികച്ചൊരു കൂട്ടാണ്.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ മുടി കൊഴിച്ചിൽ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കഫീൻ ഹെയർ ഫോളിക്കിളുകളെ പോഷിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലേയ്ക്കുള്ള ഓക്സിജൻ്റെ അളവ് വർധിക്കും. ഇതോടെ മുടി നന്നായി വളരും.
കാപ്പി തിളപ്പിച്ച് ചൂടാറാൻ മാറ്റി വയ്ക്കാം. ഷാമ്പൂ ചെയ്തതിന് ശേഷം ഇതുപയോഗിച്ച് തലമുടി കഴുകിയാൽ മതി. ഇത് മുടി വളർച്ച വേഗത്തിലാക്കും.
കാപ്പിപ്പൊടിയും തേനും ചേർക്കുമ്പോൾ നല്ലൊരു മോയ്സ്ച്യുറൈസറാകും. ഇത് തലയോട്ടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ കൊണ്ട് കഴുകി കളയാം.
കാപ്പി തിളപ്പിച്ച് ബാക്കി വന്ന പൊടി തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് ഹെയർ ഫോളിക്കിളുകളിൽ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
കാപ്പിപ്പൊടിയിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർത്ത് യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.