07 OCT 2026
NEETHU VIJAYAN
Image Courtesy: Getty Images
ഇനി കടയിൽ നിന്ന് ഒട്ടും പുളിയില്ലാത്ത, നല്ല മധുരമുള്ള ഓറഞ്ച് മാത്രം തിരഞ്ഞെടുക്കാം. എങ്ങനെയെന്നല്ലേ. ഇതാ ആർക്കും അറിയാത്ത ചില പൊടിക്കൈകൾ.
വലുപ്പത്തേക്കാൾ പ്രധാനം ഓറഞ്ചിൻ്റഎ ഭാരമാണ്. വലുപ്പത്തിന് അനുസരിച്ച് നല്ല ഭാരമുള്ള ഓറഞ്ചുകളിൽ കൂടുതൽ നീരും മധുരവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വളരെ കട്ടിയുള്ളതും ഉണങ്ങിയപോലെയുള്ള തൊലിയുള്ളവ ഒഴിവാക്കുക. നേർത്തതും മിനുസമുള്ളതുമായ തൊലിയുള്ള ഓറഞ്ചുകൾ കൂടുതൽ മധുരമുള്ളതായിരിക്കും.
തൊട്ടുനോക്കുമ്പോൾ ഉറച്ചതോ അല്ലെങ്കിൽ അമിതമായി സോഫ്റ്റായതോ ആയ ഓറഞ്ചുകൾ വാങ്ങരുത്. ചെറുതായി അമരുന്നവ തിരഞ്ഞെടുക്കാം.
ഓറഞ്ചിന്റെ അടിഭാഗത്ത് ചെറിയൊരു കുഴി ഉള്ളവ പൊതുവെ വളരെ മധുരമുള്ളവയായിരിക്കും. ഞെട്ടിന്റെ ഭാഗത്തുനിന്ന് നല്ല ഫ്രഷായ സിട്രസ് മണം വരുന്നുണ്ടോ എന്ന് നോക്കുക.
സീസണിൽ തന്നെ ഓറഞ്ച് വാങ്ങാൻ ശ്രദ്ധിക്കുക. അപ്പോൾ നല്ലതും, സ്വാദേറിയതുമായ പലതരത്തിലുള്ള ഓറഞ്ച് വാങ്ങാൻ ലഭിക്കുന്നതാണ്.
നല്ല നിറമുണ്ടെങ്കിലും ചിലപ്പോൾ ഓറഞ്ച് നല്ലതാകണമെന്നില്ല. ചിലത് പച്ച നിറമാണെങ്കിലും, നല്ല സ്വാദും, നീരും കാണും. നിറം നോക്കി വാങ്ങരുത്.