4 October 2026

Jayadevan A M

ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം

Image Courtesy: Getty Images

അടുക്കളയില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് കട്ടിങ് ബോര്‍ഡുകള്‍. എന്നാല്‍ ആവര്‍ത്തിച്ചുള്ള ഉപയോഗം മൂലം കറയും നാറ്റവുമുണ്ടാകാം

കട്ടിങ് ബോര്‍ഡ്‌

കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാന്‍ ഉപ്പും നാരങ്ങയും മതി. അത് എങ്ങനെയെന്ന്‌ ഈ വെബ്‌സ്‌റ്റോറിയില്‍ നോക്കാം

കറയും നാറ്റവും

കല്ലുപ്പും നാരങ്ങയും ചേര്‍ത്ത് കട്ടിങ് ബോര്‍ഡിലെ ദുര്‍ഗന്ധം മാറ്റാം. ആദ്യം കട്ടിങ് ബോര്‍ഡില്‍ അല്‍പം കല്ലുപ്പ് വിതറുക

ഉപ്പും നാരങ്ങയും

കല്ലുപ്പ് ഇല്ലെങ്കില്‍ സാധാരണ ഉപ്പായാലും മതി. തുടര്‍ന്ന് അരമുറി ചെറുനാരങ്ങ ഉപയോഗിച്ച് ബോര്‍ഡില്‍ നന്നായി തിരുമ്മുക

തിരുമ്മുക

നാരങ്ങ കട്ടിങ് ബോര്‍ഡില്‍ സ്‌ക്രബ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തിലോ, ചൂടുവെള്ളത്തിലോ കഴുകി ഉണങ്ങാന്‍ വെക്കുക

കഴുകുക

കട്ടിങ് ബോര്‍ഡിലെ നാറ്റം മാറാനും, ചെറു കറകള്‍ നീക്കം ചെയ്യാനും നാരങ്ങയിലെ സിട്രിക് ആസിഡും ഉപ്പും സഹായിക്കും

ഗുണം

മരത്തിന്റെ ബോര്‍ഡുകള്‍ കഴുകിയ ഉടന്‍ തന്നെ ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വായുസഞ്ചാരമുള്ള സ്ഥാനത്ത് വെച്ച് ഉണക്കണം

ശ്രദ്ധിക്കുക

മരത്തിന്റെ ബോര്‍ഡുകള്‍ വെള്ളത്തില്‍ മുക്കി വെച്ചാല്‍ അത് വളഞ്ഞുപോകാനും പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്‌

പൂപ്പല്‍