5 October 2026
Jayadevan A M
Image Courtesy: Getty Images
നെയ്യും വെളിച്ചെണ്ണയും മലയാളി അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്തതാണ്. ഇവയില്‍ ഏതാണ് നല്ലതെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും
രണ്ടിനും അതിന്റേതായ പോഷകഗുണങ്ങളും ഉപയോഗങ്ങളുമുണ്ട്. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല. മിതത്വം പാലിക്കണം
വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) അടങ്ങിയിരിക്കുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകാനും ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും സഹായിക്കുന്നു
വെളിച്ചെണ്ണയിലും നെയ്യിലും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മിതത്വം പാലിക്കുക
വെളിച്ചെണ്ണയിലുള്ള ലൊറിക് ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു
നെയ്യ് വൈറ്റമിനുകളുടെയും നല്ല കൊഴുപ്പിന്റെയും കലവറയാണ്. വൈറ്റമിൻ A, D, E, K എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. വയറിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും
രണ്ടിലും ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുക എന്നതാണ് പ്രധാനം