23 March 2026
Aswathy Balachandran
Image Courtesy: Getty
പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഇതിനെതിരേയുള്ള പരിഹാരം പലരും പലതാണ് പറയുക.
പല തരത്തിലുള്ള ചികിത്സകളും ഷാംപൂകളും എണ്ണകളുമെല്ലാം ഇതിനായി ഇന്നുണ്ട്. ഇതിനെല്ലാം പിന്നാലെ ഓടുന്നവരും ഇന്ന് ഏറെയാണ്.
തലയോട്ടിയിലെ ചര്‍മ്മത്തില്‍ നശിച്ചതും നിര്‍ജ്ജീവവുമായ ചര്‍മ്മ കോശങ്ങള്‍ അടിഞ്ഞുകൂടി കട്ടിയാകുന്നതാണ് താരനു കാരണം
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ താരനെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും എന്ന് അറിയാമോ? ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ പലതുമുണ്ട്.
അവാേക്കാഡോ ആണ് ഇതില്‍ പ്രധാനം. പ്രകൃതിദത്തമായ എണ്ണ ഇതില്‍ ധാരാളമുണ്ട്. കൂടാതെ ആവശ്യമായ വിറ്റാമുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
ബദാം, വാള്‍നട്ട് പോലെയുള്ള നട്‌സ് കഴിക്കുന്നതും ഏറെ പ്രധാനമാണ്. സിങ്ക്, ഓമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളമായി ഉണ്ട്.
ഇതിലടങ്ങിയ സിങ്ക് തലയോട്ടിയിലെ അമിതമായ എണ്ണ കുറയ്ക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആന്റിഫംഗല്‍ ഗുണമുള്ള അല്ലിസിന്‍ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് താരനെ അകറ്റും