18 March 2026
SHIJI MK
Image Credit: Getty Images
വേനല്‍ക്കാലത്ത് എത്തുന്ന അവധിയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ഒരുപോലെ സന്തോഷം നല്‍കുന്ന കുറച്ച് ദിവസങ്ങള്‍. ജോലി, സ്‌കൂള്‍ തുടങ്ങി എല്ലാത്തില്‍ നിന്നും ഇടവേളയെടുത്ത് ഈ ദിവസങ്ങളില്‍ യാത്രകള്‍ പോകുന്നവരും ധാരാളം.
വേനല്‍ച്ചൂട് അകറ്റാന്‍ സഹായിക്കുന്ന സ്ഥലങ്ങളാണ് ഇക്കാലയളവില്‍ സാധാരണയായി ആളുകള്‍ തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ അവധിക്കാലം ചെലവഴിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
കേരളത്തിലെ ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. തേയിലത്തോട്ടങ്ങള്‍, തണുത്ത കാലാവസ്ഥ, മനോഹരമായ മലനിരകള്‍ എന്നിവ ആസ്വദിക്കാനായി മൂന്നാറിലേക്ക് പോകാം.
തണുത്ത കാലാവസ്ഥയ്ക്കായി പോകാവുന്ന മറ്റൊരു സ്ഥലമാണ് വയനാട്. കാടുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിങ്ങളുടെ യാത്ര അതിമോനഹരമാക്കാന്‍ സഹായിക്കും.
പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന തേക്കടി കാണാന്‍ പോയാലോ? ഇവിടെ എത്തിയാല്‍ വന്യജീവികളെ കാണാം, ബോട്ട്‌സഫാരി നടത്താം.
അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ് വാഗമണ്‍. വേനലിന്റെ ചൂടിനെ അകറ്റി കുളിരുള്ള കാലാവസ്ഥ ആസ്വദിക്കാന്‍ ഇവിടെ സാധിക്കും. പ്രകൃതിഭംഗിയിലും വാഗമണ്‍ കേമിയാണ്.
വര്‍ക്കല പോകണമെന്ന ആഗ്രഹം കുറേനാളുകളായി നിങ്ങളുടെ മനസിലില്ലേ? ഇനി അത് ഒട്ടും താമസിപ്പിക്കേണ്ടാ, ഈ വെക്കേഷന്‍ അവിടെ ആസ്വദിക്കാം.