22  March 2026

SHIJI MK

അവധിക്കാല യാത്ര  പ്ലാന്‍ ചെയ്യുന്നുണ്ടോ? മേഘാലയയിലേക്ക് പോകാം

Image Credit: Getty  Images

കൊടുചൂട് കാരണം വേനല്‍ അവധി ആഘോഷിക്കാനായി എവിടേക്ക് പോകുമെന്ന ആശങ്കയിലാണോ നിങ്ങള്‍? ചൂടൊന്നും വിഷയമാക്കേണ്ട, ഈ വര്‍ഷം മേഘാലയയില്‍ ആകട്ടെ വേനലധി ആഘോഷം.

അവധിക്കാലം

ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മേഘാലയയില്‍ പ്രകൃതി രമണീയമായ ഒട്ടേറെ കാഴ്ചകളുണ്ട്. മൂടല്‍മഞ്ഞുള്ള കുന്നുകളും, പച്ചപ്പും, വെള്ളച്ചാട്ടങ്ങളും മേഘാലയയെ സുന്ദരിയാക്കുന്നു.

മേഘാലയ

സുഖകരമായ കാലാവസ്ഥ, കൊളോണിയല്‍ കാലത്തെ മനോഹാരിത, അതിപുരാതനമായ സംസ്‌കാരം എന്നിവയാല്‍ ഷില്ലോങ് പ്രസിദ്ധമാണ്. ബോട്ടിങിന് പേരുകേട്ട ഉമിയം തടാകവും ഇവിടെയാണ്.

ഷില്ലോങ്

വെള്ളച്ചാട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന ചിറാപുഞ്ചി കനത്ത മഴയ്ക്കും പച്ചപ്പിനും പേരുകേട്ട സ്ഥലമാണ്. ഏറ്റവും ഉയരം വെള്ളച്ചാട്ടങ്ങളിലൊന്നായ നോഹ്കലികൈ വെള്ളച്ചാട്ടവും ഇവിടെയാണ്.

ചിറാപുഞ്ചി

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് മൗലിനോങ്. വൃത്തിയുള്ള ചുറ്റുപാടുകളും പരിസ്ഥിത സൗഹൃദമായ ജീവിതശൈലിയും ഇവിടുത്തെ പ്രത്യേകതയാണ്. ലിവിങ് റൂട്ട് ബ്രിഡ്ജുകളും ഇവിടെയുണ്ട്.

മൗലിനോങ്

ഉംഗാട്ട് നദിയിലൂടെ ഒഴുകുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളമാണ് ഡോക്കിയെ പ്രസിദ്ധമാക്കുന്നത്. ഇവിടെ ബോട്ടിങ് നടത്താം. മാത്രമല്ല, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ അതിമനോഹരമായ കാഴ്ചകളും കാണാം.

ഡോക്കി

മേഘാലയ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ്. തണുപ്പുള്ള കാലാവസ്ഥയായിരിക്കും ഈ സമയത്ത്. അസമിലെ ഗുവാഹത്തിലുള്ളതാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും.  

എപ്പോള്‍ പോകാം