19 March 2026

Nithya V

എൽ.ഡി. ക്ലർക്കിന്റെ ശമ്പളം എത്ര? കണക്കാക്കുന്നത് ഇങ്ങനെ

Image Credit: Getty Images

പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമാണ് നിലവിൽ സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത്. എൽ.ഡി. ക്ലർക്കിന് എത്ര രൂപ ശമ്പളം ലഭിക്കുമെന്ന് നോക്കിയാലോ

ശമ്പളം

പതിനൊന്നാം ശമ്പള പരിഷ്കരണം അനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും പരമാവധി 1,66,800 രൂപയുമാണ്.

അടിസ്ഥാനശമ്പളം

എൽ.ഡി. ക്ലർക്ക് തസ്തികയുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ S5  എന്ന ശമ്പള സ്കെയിലിലാണ് വരുന്നത്. ഇവരുടെ അടിസ്ഥാനശമ്പളം 26,500 രൂപയാണ്.

പേ സ്കെയിൽ

എൽ.ഡി. ക്ലർക്കിന്റെ ശമ്പള സ്കെയിൽ ₹26,500 - ₹60,700 ആണ്. കൂടാതെ, അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്ന ഡിഎ-യും ശമ്പളത്തോടൊപ്പം ലഭിക്കുന്നു.

ഡിഎ

ജോലി ചെയ്യുന്ന സ്ഥലത്തിനനുസരിച്ച് വീട്ടുവാടക അലവൻസുകളിൽ വ്യത്യാസം വരും. സിറ്റികളിൽ 2,500, മുനിസിപ്പാലിറ്റികളിൽ 1,500 - ₹2,000, പഞ്ചായത്തുകളിൽ 1,000 രൂപ.

വീട്ടുവാടക

മെഡിക്കൽ അലവൻസുകളും ഉൾപ്പെടെ ഏകദേശം 30,000 മുതൽ 31,000 രൂപ വരെയാണ് എൽ.ഡി. ക്ലർക്ക് തസ്തികയിലുള്ളവരുടെ ശമ്പളം.

അലവൻസ്

ഇതിൽ നിന്ന് പെൻഷൻ വിഹിതങ്ങൾ പിടിക്കുന്നതാണ്. ക്ഷാമബത്ത പുതുക്കി പ്രഖ്യാപിക്കുമ്പോൾ മൊത്തം ശമ്പളത്തിൽ വർദ്ധനവുണ്ടാകും.

പെൻഷൻ

കൂടാതെ, വർഷം തോറും ലഭിക്കുന്ന ഇൻക്രിമെന്റ് അനുസരിച്ചും ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടാകുന്നതാണ്.

ഇൻക്രിമെന്റ്