27  February 2026

ASHLI C

ചൂടിനെ തുരത്താൻ ചാമ്പക്ക സ്‌ക്വാഷ്! സംഗതി സിംപിൾ

PHOTO: SOCIAL MEDIA

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പഴവർഗം ആണിത്. ചാമ്പക്ക നമ്മുടെ നാട്ടിലും തൊടിയിലും എല്ലാം സുലഭമായി ലഭിക്കും.

ചാമ്പക്ക

ചാമ്പക്ക വെച്ച് നല്ല കിടിലൻ സ്ക്വാഷ് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും.

 സ്ക്വാഷ്

ചാമ്പക്ക, വെള്ളം, പഞ്ചസാര, നാരങ്ങാനീര്, ഉപ്പ്, ഏലക്ക.

ചേരുവകൾ

ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. കുരുകളഞ്ഞ് മുറിച്ചുവെക്കുക.

 തയ്യാറാക്കുന്ന രീതി

 വൃത്തിയുള്ള പാത്രത്തിൽ മുറിച്ചുവെച്ച ചാമ്പക്കയും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.

 വേവിക്കുക

 വേവിച്ചുവെച്ച് ചാമ്പക്ക മിക്സിയിൽ ഇട്ട് നന്നായി അടിക്കുക. ശേഷം ഒരു അരിപ്പ എടുത്ത് അരിച്ച് അതിന്റെ നീര് വേർതിരിക്കുക.

 അരിക്കുക 

 മറ്റൊരു പാത്രത്തിൽ പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് പഞ്ചസാര ലായനി തയ്യാറാക്കുക. ഈ ലായനി ഒന്ന് കൊഴുത്തു വരുമ്പോൾ അതിലേക്ക് ചാമ്പക്ക നീര് ഒഴിക്കുക. 

പഞ്ചസാര

 ഈ മിശ്രിതം ഇളം തീയിലിട്ട് നന്നായി കുറുക്കി എടുക്കുക. നന്നായി ഇളക്കി നൽകണം.ഈ മിശ്രിതത്തിലേക്ക് നാരങ്ങാനീരും ഏലക്ക പൊടിച്ചതും ചേർക്കുക. സ്ക്വഷ് തയ്യാർ .

കുറുക്കുക