27 February 2026
Aswathy Balachandran
Image Courtesy: Unsplash/ Getty
മല്ലിയില പലകറികളിലേയും അവിഭാജ്യഘടകമാണ്. എന്നാൽ ഇത് വീടുകളിൽ കൃഷിചെയ്യാൻ വഴിയുണ്ട്.
പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ മല്ലി വിത്തുകൾ കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.
വിത്തുകൾ മുഴുവനായി പാകുന്നതിന് പകരം മൃദുവായി ഒന്ന് ഉടച്ച് രണ്ട് ഭാഗങ്ങളാക്കി പാകുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.
പാകുന്നതിന് മുൻപ് വിത്തുകൾ 12 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുന്നത് മുളയ്ക്കൽ പ്രക്രിയ വേഗത്തിലാക്കും.
മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തിയ മിശ്രിതം ഗ്രോ ബാഗിലോ ചട്ടിയിലോ ഉപയോഗിക്കാം.
വിത്തുകൾ അധികം ആഴത്തിലല്ലാതെ പാകണം, അതിനുശേഷം മുകളിൽ നേരിയ തോതിൽ മണ്ണ് വിതറി മൂടേണ്ടതാണ്.
വിത്തുകൾ ഇളകിപ്പോകാതിരിക്കാൻ സ്പ്രേയർ ഉപയോഗിച്ച് നനയ്ക്കുന്നതാണ് ഉചിതം; മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം.
തുടക്കത്തിൽ ഭാഗികമായ തണലത്ത് വെക്കുന്നതാണ് നല്ലത്, ചെടി വളർന്നു തുടങ്ങിയാൽ മിതമായ വെയിൽ ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റാം.