27 February 2026

Nithya V

പാവയ്ക്കയുടെ കയ്പ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി 

Image Credit: Getty Images

പാവയ്ക്ക ആരോ​ഗ്യത്തിന് ​ഗുണകരമാണെങ്കിലും അതിന്റെ കയ്പ് കാരണം പലരും കഴിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇതിന് പരിഹാരമുണ്ടെന്നേ...

പാവയ്ക്ക

പാചകം ചെയ്യുന്നതിന് മുൻപ് ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാവയ്ക്കയുടെ കയ്പ്പ് പൂർണ്ണമായും മാറ്റാൻ സാധിക്കും.

കയ്പ്

പാവയ്ക്ക കഷണങ്ങളായി മുറിച്ച ശേഷം അതിൽ കുറച്ച് ഉപ്പ് പുരട്ടി 20-30 മിനിറ്റ് വെക്കുക. ഉപ്പ് പാവയ്ക്കയിലെ കയ്പ്പുള്ള നീര് പുറത്തേക്ക് വരുത്തും. ഇനി നന്നായി വെള്ളത്തിൽ കഴുകി ഉപയോഗിക്കാം.

ഉപ്പ്

പാവയ്ക്ക കഷണങ്ങൾ അരിഞ്ഞ ശേഷം ഏകദേശം 15-20 മിനിറ്റ് തൈരിൽ ഇട്ടു വെക്കുക. ഇതും കയ്പ് കുറയ്ക്കാൻ സഹായിക്കും.

തൈര്

പാവയ്ക്കയിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10-15 മിനിറ്റ് വെക്കുക. ശേഷം പാവയ്ക്ക പിഴിഞ്ഞെടുത്ത് വെള്ളത്തിൽ കഴുകുക.

മഞ്ഞൾപൊടി

അതുപോലെ പാചകം ചെയ്യുമ്പോൾ അല്പം പുളിവെള്ളം ചേർക്കുന്നത് പാവയ്ക്കയുടെ കയ്പ്പ് ബാലൻസ് ചെയ്യാൻ സഹായിക്കും.

പുളിവെള്ളം

പാവയ്ക്കയുടെ തൊലി ചെറുതായി ചെത്തി കളഞ്ഞ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. അതിൽ നാരങ്ങാനീര്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.

നാരങ്ങനീര്

ഇവ നന്നായി പുരട്ടി അര മണിക്കൂർ വെക്കുക. അതിനുശേഷം പാവയ്ക്കയിലെ വെള്ളം പിഴിഞ്ഞു കളഞ്ഞ് കഴുകി പാകം ചെയ്യാം.

പാകം ചെയ്യാം