11 August 2026

Sumeesh T Unneen

പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!

Photo Credit: Getty Images

വർക്കൗട്ട് കഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ പ്രോട്ടീൻ ഷേക്ക് കുടിച്ചില്ലെങ്കിൽ മസിൽ വളരില്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്

വർക്കൗട്ട് കഴിഞ്ഞ് ഉടനെ കുടിക്കണമെന്നുണ്ടോ?

ഒരു ദിവസം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ആകെ പ്രോട്ടീൻ ഭക്ഷണത്തിലൂടെയോ അല്ലാതെയോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം

ദിവസം മുഴുവൻ പ്രോട്ടീൻ പ്രധാനം

വ്യായാമത്തിന് മുൻപ് കാര്യമായി ഭക്ഷണം കഴിക്കാത്തവരാണെങ്കിൽ വർക്കൗട്ടിന് മുൻപ് പ്രോട്ടീൻ ഷേക്ക് കുടിക്കുന്നത് ഗുണം ചെയ്യും.

വ്യായാമത്തിന് മുൻപും കുടിക്കാം

രാവിലെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തവർക്ക് പ്രഭാതഭക്ഷണത്തിനൊപ്പം ഷേക്ക് ഉൾപ്പെടുത്താം. എന്നാൽ ഇത് പ്രഭാതഭക്ഷണത്തിന് പകരമാകരുത്

പ്രഭാതഭക്ഷണത്തിനൊപ്പം നല്ലത്

ജോലിത്തിരക്ക് കാരണം കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാത്തവർക്ക് ഭക്ഷണത്തിൻ്റെ ഇടവേളകളിൽ ഒരു സ്നാക്ക് പോലെ പ്രോട്ടീൻ ഷേക്ക് കുടിക്കാവുന്നതാണ്

ഇടവേളകളിലും കുടിക്കാം

മുട്ട, പാൽ, തൈര്, പനീർ, ചിക്കൻ, മീൻ, സോയ, പയർവർഗ്ഗങ്ങൾ എന്നിവയിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ എത്തുന്നുണ്ടെങ്കിൽ പ്രോട്ടീൻ പൗഡർ നിർബന്ധമില്ല

പ്രോട്ടീൻ പൗഡർ നിർബന്ധമാണോ?

സാധാരണയായി ശരീരഭാരത്തിൻ്റെ ഒരു കിലോഗ്രാമിന് 1.2 മുതൽ 2.0 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമായി വരും

എത്രത്തോളം പ്രോട്ടീൻ ആവശ്യമാണ്?

എത്രയധികം പ്രോട്ടീൻ കഴിച്ചാലും കൃത്യമായ വർക്കൗട്ടും, ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും ഇല്ലെങ്കിൽ ഒരിക്കലും മസിലുകൾ വളരില്ല

വർക്കൗട്ടും വിശ്രമവും പ്രധാനം