2 August 2025
Nithya V
Image Credits: Unsplash
രാവിലെ വെറുവയറ്റിൽ ഒരു കട്ടൻകാപ്പി. പലരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഇങ്ങനെയാകാം. ഒരു ദിവസത്തെ ഊര്‍ജം ഇവ നൽകുമെന്നാണ് പലരുടെയും വാദം.
എന്നാൽ കട്ടൻ കാപ്പി ആരോഗ്യത്തിന് നല്ലതാണോ മോശമാണോ? ഇത് പതിവായി കുടിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കട്ടന്‍ കാപ്പിയില്‍ കാണപ്പെടുന്ന കഫീന്‍ മെറ്റബോളിസം വര്‍ധിപ്പിച്ചു കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നു.
കൂടാതെ കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ജാഗ്രതയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
കട്ടന്‍ കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും.
എന്നാൽ വെറും വയറ്റില്‍ കുടിക്കുന്നത് ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് വയറുവേദനയ്ക്കും ചിലർക്ക് ഗ്യാസ്‌ട്രൈറ്റിസിനും കാരണമാകും.
വെറുംവയറ്റില്‍ കട്ടൻ കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കും.
അതിനാൽ ഒരു ചെറിയ പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ഒപ്പം ഇത് കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമം.