August 2 2025

SHIJI MK

Image Courtesy: Unsplash

പുകവലിക്കാത്ത- വര്‍ക്കും ശ്വാസകോശ  അര്‍ബുദം വരുമോ? കാരണം

അര്‍ബുദം ഇന്ന് സര്‍വസാധാരണമാണ്. ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരും നിരവധി. എന്നാല്‍ ഈ അര്‍ബുദം കണ്ടെത്താന്‍ പലപ്പോഴും വളരെ വൈകുന്നു.

ശ്വാസകോശം

ശ്വാസകോശ അര്‍ബുദം വരുന്നതിന് പ്രധാന കാരണം പുകവലിയാണ്. എന്നാല്‍ പുകവലി കൊണ്ട് മാത്രമല്ല അര്‍ബുദം വരുന്നത്. ആകെ കേസുകളില്‍ 85% പുകവലി കാരണമാണെന്ന് മാത്രം.

പുകവലി

സിഗരറ്റ്, ബീഡി എന്നിവയുടെ പുകയില്‍ അര്‍ബുദത്തിന് കാരണമാകുന്ന കാന്‍സിനോജനുകള്‍ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളെ രോഗിയാക്കും.

സിഗരറ്റ്

നിങ്ങള്‍ ശ്വസിക്കുന്ന റാഡണ്‍ വാതകം റേഡിയോ ആക്ടീവ് കണങ്ങളായി വിഘടിക്കുകയും അത് ശ്വാസകോശ കലകളെ നശിപ്പിച്ച് അര്‍ബുദത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

റാഡണ്‍

നിര്‍മ്മാണ തൊഴിലാളികള്‍, കപ്പല്‍ശാല തൊഴിലാളികള്‍ തുടങ്ങിയവരില്‍ ശ്വാസകോശ അര്‍ബുദം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

തൊഴിലാളി

ഇതുകൂടാതെ പാരമ്പര്യമായി കിട്ടിയ മ്യൂട്ടേഷനുകള്‍ അല്ലെങ്കില്‍ പാരമ്പര്യവും ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അര്‍ബുദം

മാത്രമല്ല പുറത്തെ മലിനീകരണവും കാരണമാണ്. അതിന് പുറമെ ഇന്‍ഡോര്‍ വായു മലിനീകരണവും ശ്വാസകോശ അര്‍ബുദത്തിന് വഴിവെക്കുന്നു.

വായു

ഇവയ്‌ക്കെല്ലാം പുറമെ ചില പെയിന്റുകളിലുള്ള വിവിധ തരം വിഷവസ്തുക്കളില്‍ ഭൂരിഭാഗവും ക്യാന്‍സറിന് കാരണാകുന്നവയാണ്.

പെയിന്റ്