01 August 2025
Jayadevan A M
Image Courtesy: Getty, Pexels
ഇന്ത്യയില്‍ 'നെയ്യ്' ആരാധകര്‍ കൂടുതലാണ്. രുചി, ആരോഗ്യം തുടങ്ങിയ പല കാര്യങ്ങള്‍ നെയ്യ് പ്രിയപ്പെട്ടതാക്കുന്നു
സാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഡി പോലുള്ള തുടങ്ങിയവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്
ദൈനംദിന ഭക്ഷണക്രമത്തിൽ ഒന്നോ രണ്ടോ സ്പൂൺ നെയ്യ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്‌തേക്കാം. എന്നാല്‍ എല്ലാ ഭക്ഷണത്തിനൊപ്പവും ഇത് അനുയോജ്യമല്ല
നെയ്യിലും തേനിലും ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ രണ്ടും തുല്യ അനുപാതത്തിൽ കലർത്തുന്നത് ടോക്‌സിക് സംയുക്തങ്ങള്‍ രൂപപ്പെടുത്തിയേക്കാം
തൈരിനും ഗുണങ്ങളുണ്ട്. അത് നെയ്യുമായി ചേര്‍ക്കുന്നത് അത്ര നല്ലതല്ല. ദഹനപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം
റാഡിഷിനും നെയ്യ്ക്കും വ്യത്യസ്ത രുചികളും ഗുണങ്ങളുമുണ്ട്. വലിയ അളവിൽ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കാം
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഈ സിട്രസ് പഴങ്ങള്‍ക്കൊപ്പം നെയ്യ് കഴിക്കുന്നത് നല്ലതല്ല
നെയ്യ് പലര്‍ക്കും പ്രിയമാണെങ്കിലും അത് ഏത് ഭക്ഷണങ്ങള്‍ക്കൊപ്പമാണ് അനുയോജ്യമെന്ന് മനസിലാക്കി കഴിക്കുന്നതാണ് ഉചിതം