1 AUG 2025

NEETHU VIJAYAN

വണ്ണം കുറയും! പപ്പായ കുരു കുതിർത്ത് കുടിക്കൂ.

 Image Courtesy: Unsplash 

നമ്മുടെ വീടുകളിലും പറമ്പിലും ഒരുപാട് കാണുന്ന ഒരു ഫലമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം.

പപ്പായ

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ കഴിച്ചാൽ ലഭിക്കുന്നത് വളരെയേറെ ​ഗുണങ്ങളാണ്.  

ആരോ​ഗ്യം

എന്നാൽ പപ്പായ പോലെ അതിൻ്റെ കുരുവും ഏറെ നല്ലതാണ്. വെറും വയറ്റിൽ പപ്പായ കുരു കുതിർത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പപ്പായ കുരു

രാവിലെ വെറും വയറ്റിൽ പപ്പായ കുരു കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും വളരെയധികം സഹായിക്കും.

വെറും വയറ്റിൽ

ഫൈബർ ധാരാളം അടങ്ങിയ പപ്പായയുടെ കുരു കുതിർത്ത വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കുടലിന്

വിറ്റാമിൻ സി അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണവും ലഭിക്കും.

പ്രതിരോധശേഷി

ഫൈബർ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ കുരു ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായയുടെ കുരു കുതിർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വിശപ്പ് കുറച്ച് വണ്ണം കുറയ്ക്കാനും സഹായിക്കും.

വണ്ണം കുറയും