14 NOV 2026

NEETHU VIJAYAN

പെരുംജീരകവും കൽക്കണ്ടവും ചവയ്ക്കുന്നത് നല്ലതോ? ​ഗുണമറിയാം

Image Courtesy: Unsplash

ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച ശേഷം ഒരു നുള്ള് പെരുംജീരകവും കൽക്കണ്ടവും വായിലിടുന്നത് പതിവ് ശീലമാണ്. ഇതിൻ്റെ ​ഗുണം നിങ്ങൾക്കറിയാമോ.

പെരുംജീരകം

പലരും കരുതുന്നത് ഇതൊരു മൗത്ത് ഫ്രെഷ്‌നർ എന്നാണ്. എന്നാൽ അതിലുപരി, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ആയുർവേദ വിദ്യയാണിത്.

ആരോഗ്യത്തിന്

ഭക്ഷണശേഷം പെരുംജീരകവും കൽക്കണ്ടവും ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു.

ദഹനം

പെരുംജീരകത്തിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത എണ്ണകൾ വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ദുർഗന്ധം മാറ്റി വായിൽ നല്ല സുഗന്ധവും ഉന്മേഷവും നൽകും.

വായ്നാറ്റം

പെരുംജീരകവും കൽക്കണ്ടവും തുല്യ അളവിൽ പൊടിച്ച് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൽക്കണ്ടം ശരീരത്തിന് തണുപ്പ് നൽകുന്നു.  

കാഴ്ചശക്തി

ശുദ്ധമായ കൽക്കണ്ടത്തിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താനും സഹായിക്കും.

ഹീമോഗ്ലോബിൻ

തൊണ്ടയിലെ അസ്വസ്ഥതകളും വരണ്ട ചുമയും മാറ്റാൻ കൽക്കണ്ടവും പെരുംജീരകവും ചവയ്ക്കുന്നത് നല്ലതാണ്. തൊണ്ടയ്ക്ക് നല്ല തണുപ്പും ആശ്വാസവും നൽകാൻ ഈ കൂട്ടിന് സാധിക്കും.

തൊണ്ടയ്ക്ക്

പ്രമേഹമുള്ളവർ ഒരിക്കലും അമിതമായി കൽക്കണ്ടം കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്തുന്നു. പെരുംജീരകം മാത്രം ചവയ്ക്കുക.

ശ്രദ്ധിക്കുക