13 November 2026
Jayadevan A M
Image Courtesy: Getty Images
പ്രധാനമായും മത്സ്യങ്ങളിലാണ് ഒമേഗ 3 കൂടുതലായും കാണുന്നത്. എന്നാല്‍ സസ്യഹാരികള്‍ക്കും ഒമേഗ 3 കിട്ടുന്ന നിരവധി ഭക്ഷണങ്ങളുണ്ട്
സസ്യഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒമേഗ 3 അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്ലാക്സ് സീഡ്സ് (ചണവിത്തുകള്‍). ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുക
ഒമേഗ 3 ധാരാളമായി ലഭിക്കുന്ന മറ്റൊരു വെജിറ്റേറിയന്‍ സോഴ്‌സാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്
ഒമേഗ 3 ലഭിക്കാന്‍ വാള്‍നട്ടും കഴിക്കാവുന്നതാണ്. തലച്ചോറിന്റെയും, ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലത്
ഉയര്‍ന്ന പോഷകഗുണമുള്ള ഹെമ്പ് സീഡ്‌സില്‍ ഒമേഗ മൂന്നും, പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുക
സോയാബീൻ ഡയറ്റിന്റെ ഭാഗമാക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ നല്ല അളവില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. പച്ച സോയാബീനും നല്ലതാണ്
ഒമേഗ 3 ലഭിക്കുന്ന മികച്ച സസ്യാഹാരമാണ് കിഡ്‌നി ബീന്‍സ്. ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകളിലും മാറ്റം വരുത്താം. കടുകെണ്ണയില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഇതും ഉപയോഗിക്കാം