04 OCT 2025

TV9 MALAYALAM

എങ്ങനെ നോക്കിയിട്ടും തടി കുറയുന്നില്ലേ? പരിഹാരമുണ്ടല്ലോ.

 Image Courtesy: Getty Images

നാരുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.

ഉലുവ വെള്ളം

നാരുകൾ അടങ്ങിയതിനാൽ ഉലുവ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് മലബന്ധവും ദഹനപ്രശ്നങ്ങളും അകറ്റി നിർത്തി കുടലിനെ സംരക്ഷിക്കുന്നു.

ദഹനം

ഫൈബർ ധാരാളം അടങ്ങിയ ഉലുവ കുതിർത്തുവച്ച വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പ്രമേഹം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എൽഡിഎൽ (ചീത്ത) കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം നന്നായി സംരക്ഷിക്കാനും സഹായിക്കും.

കൊളസ്ട്രോൾ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിച്ച് സീസണൽ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു.

പ്രതിരോധശേഷി

ഫൈബറിനാൽ സമ്പുഷ്ടമായ ഉലുവ വെള്ളം കുടിക്കുന്നത് വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കും.

തടി കുറയ്ക്കാൻ

ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചർമ്മത്തിന്

ധാരാളം ധാതുക്കൾ ഉള്ളതിനാൽ മുടി വളർച്ച മെച്ചപ്പെടുത്താനും മുടി കൊഴിയുന്നത് തടയാനും ഉലുവ വെള്ളം വളരെ നല്ലതാണ്.

മുടി കൊഴിച്ചിൽ