02 OCT 2025

Nithya V

മുഖക്കുരുവാണോ പ്രശ്നം? ഏലയ്ക്കയിലുണ്ട് മാജിക് 

Pic Credits: Getty Images

മുഖക്കുരു പോലുള്ള ചർമ പ്രശ്നങ്ങൾ പലരെയും ഒരുപോലെ അലട്ടാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ ഉള്ള ഏലയ്ക്ക് മാത്രം മതി ഇവ മാറ്റാൻ.

മുഖക്കുരു

എന്നാൽ ഏലക്കയിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. ഇത് വഴി മുഖക്കുരു മാറി മുഖം നന്നായി തിളങ്ങും.

ഏലയ്ക്ക

ഏലയ്ക്കയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  ഇവ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ മാറ്റാൻ സഹായിക്കും.

ഫ്രീറാഡിക്കൽ

ഏലയ്ക്ക വെള്ളം കുടിക്കുന്നത് വൈറ്റമിൻ എ,സി, പോളിഫിനോൾസ് എന്നിവയുണ്ടാകാൻ സഹായിക്കുന്നു. കോശങ്ങളുടെ കേടുപാടുകളെ  ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഏലയ്ക്ക വെള്ളം

ഏലയ്ക്ക ശരീരത്തിലെ രക്തയോട്ടം കൂട്ടാൻ വളരെ നല്ലതാണ്. ഇതുവഴി നിങ്ങളുടെ ചർമം തിളങ്ങുകയും വളരെ ആരോഗ്യമുള്ളതുമായി മാറുകയും ചെയ്യുന്നു.

രക്തയോട്ടം

ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് ചർമസംരക്ഷണത്തിന് നല്ലതാണ്. ഇതിനായി കുറച്ച് ഏലയ്ക്ക എടുത്ത് നന്നായി ചതയ്ക്കുക. 

ചർമസംരക്ഷണം

ശേഷം വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ഈ ഏലക്ക പൊടി ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.

തിളപ്പിക്കുക

തണുത്ത ശേഷം അരിച്ചെടുത്ത് കുടിക്കാം. കൂടുതൽ ഗുണത്തിന് ഒടു ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കുന്നതും നല്ലതാണ്.

തേൻ